ZAKATH OF ISLAM

ZAKATH OF ISLAM

MONEY WILL FORGET GOD

MONEY WILL FORGET GOD

Afthab search engine

Afthab

Afthab
fun maza

Wednesday, March 31, 2010

Money will fly over the eagle

കോടി മോഡി ക്രിക്കറ്റ്‌

ണത്തിനു മീതെ പരുന്തും പറക്കില്ല എന്ന ചൊല്ല് ഇന്ന് അസ്ഥാനത്തായിരിക്കുന്നു, ക്രിക്കറ്റ്‌ എന്ന മാന്യരുടെ കളി ഇന്ന് പണത്തിനു മീതെ പറ പറക്കുന്നു. പാശ്ചാത്യ മണ്ണില്‍ മുളച്ച ക്രിക്കറ്റ്‌ വേരുകള്‍ ഇന്ന് ഇന്ത്യയില്‍ വളര്‍ന്നു പന്തലിച്ചു പൂത്തു നിറഞ്ഞു കിടക്കുന്നു. ലളിത് മോഡി എന്ന കൂര്‍ത്ത ബുദ്ധി അതിനു പിന്നില്‍ നെഞ്ചു വിരിച്ചു നടക്കുന്നു, ലോകത്തെ ഏറ്റവും വലിയ ആസ്തിയുള്ള ബി.സി.സി.ഐ കണ്ടു പിടിച്ച ഐ.പി.എല്‍ എന്ന ക്രിക്കറ്റ്‌ കൊയ്ത്തില്‍ പിരിഞ്ഞു കിട്ടുന്ന കോടികള്‍ക് അറ്റമില്ല. ടീം വില്പനയിലൂടെ സമ്പാദിക്കുന്ന കോടികള്‍ കണ്ടു ലോകം ഉറ്റു നോക്കുകയാണ്. സാമ്പത്തിക മാന്ദ്യത്തല്‍ വീര്‍പുമുട്ടുന്ന അന്തരീക്ഷത്തിലും കോടികള്‍ കൊണ്ട് അമ്മാനമാടുന്ന ലളിത് മോഡിയെയും കൂട്ടരെയും ഓര്‍ത്ത് മൂക്കത്ത് വിരല്‍ വെക്കാത്തവര്‍ ചുരുക്കം, ബൌണ്ടറികളും സിക്സറുകളും മൈതാനത്തു പറക്കുന്നതിന് മുമ്പ് മൈതാന പുറത്തു പറക്കുന്ന നോട്ടു കേട്ടുകെട്ടുകളുടെ എണ്ണം ബി. സി. സി. ഐ യുടെ സ്കോര്‍ ബോര്‍ഡില്‍ നിറയുമ്പോള്‍ വിലക്കയറ്റം കൊണ്ട് പൊരുതി മുട്ടുന്ന ഇന്ത്യ മഹാരജ്യത്താണോ ഇതൊക്കെ നടക്കുന്നത്.

ദാഹത്തിനോ വിശപ്പിനോ വിലകല്‍പിക്കാതെ പൊരിഞ്ഞ വെയിലില്‍ കാത്തു നിന്ന് തങ്ങളുടെ ഇഷ്ട താരങ്ങളുടെ സിക്സറുകള്‍ കണ്ടു നൃത്തം ചവിട്ടാനും ബൌണ്ടറികള്‍ കണ്ട് ആര്‍ത്തു വിളിക്കാനും വിക്കറ്റുകള്‍ കൊയ്തെടുക്കുന്ന ബൌളര്‍മാരുടെ പേര് വിളിച്ചു കൂവാനും വേണ്ടി മൈതാനത്ത് വന്നു നിറയുന്ന പതിനായിരങ്ങളുടെ ചില്ലി കാശൊന്നും ഇനി ലളിത് മോഡിക്കും കൂട്ടര്‍ക്കും ഒരു വിഷയമല്ല. ബാറ്റു പിടിക്കാന്‍ പോലുമറിയാത്ത കള്ള് രാജക്കമാരും, ബോളിവുഡ് സുല്‍ത്താന്മാരും, അംബാനി ധനികന്മാരും ഇന്ന് ക്രിക്കറ്റിന്റെ പിറകെ പണം വാരിയെറിയാന്‍ മത്സരിക്കുമ്പോള്‍‍ മോഡി എന്ന മന്നനെ മുന്നില്‍ നിര്‍ത്തി ബി. സി. സി. ഐ തെരഞ്ഞെടുത്ത കോടി മോഡി ക്രിക്കറ്റ്‌ എത്രത്തോളം വിജയം കണ്ടു എന്ന് കഴിഞ്ഞ രണ്ടു ടൂര്‍ണമെന്റുകള്‍ നമുക്ക് കാട്ടി തന്നു. കോടികളുടെ എണ്ണത്തില്‍ പൂജ്യം ഒറ്റ ദിവസം കൊണ്ട് കൂട്ടാനും കുറയ്ക്കാനും ലളിത് മോഡിക്കുള്ള മികവ്‌ ഈയിടെ നാം കണ്ടു. മറ്റെല്ലാ ബിസിനസ്‌ മേഖലയെക്കാളും ഐ. പി. എല്‍ കൊള്ളാം എന്ന് കരുതി ഒരങ്കത്തിനോരുങ്ങിയ മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും സംവിധായക ചക്രവര്‍ത്തി പ്രിയദര്‍ശനും ലളിത് മോഡി നിരത്തിയ കോടികളുടെ പൂജ്യം കണ്ടു വിരണ്ടതും പിറ്റേദിവസം ഒരു പൂജ്യം എടുത്തു കളഞ്ഞു മോഡി വീണ്ടും താരമായതും വീണ്ടും പ്രിയനും ലാലും വീണ്ടും അങ്കത്തിനു തയ്യാറായതും ഒക്കെ കൂട്ടി വായികുമ്പോള്‍ നമ്മുടെ രാജ്യത്ത് നടമാടുന്ന പണച്ചാക്ക് കൊണ്ടുള്ള കളി തമാശ കണ്ടു ലോകമൊട്ടാകെ അന്തംവിട്ട് പോകുന്നു.

സ്വന്തം രാജ്യത്തിന്‌ വേണ്ടി വിയര്‍പ്പൊഴുക്കി കളിക്കണമെന്ന ആവശ്യമൊന്നും ഇനി ഇന്ത്യയില്‍ വളരുന്ന ക്രിക്കറ്റ്‌ ശിശുക്കള്‍ക്കില്ല. കാരണം വളര്‍ന്നു വരുന്ന പ്രതിഭകളെ പണം വാരിയെറിഞ്ഞു ചാക്കിട്ടു പിടിക്കാന്‍ കോടീശ്വര കമ്പനികള്‍ കാത്തിരിക്കുന്നു. ലോകോത്തര താരങ്ങളുടെ കൂടെ കളിക്കാനുള്ള അവസരവും കുഗ്രാമങ്ങളില്‍ ജനിച്ചു വളര്‍ന്ന കളി മിടുക്കന്മാര്ക് കിട്ടുന്നു. പിടിച്ചെടുത്ത സ്വത്തുക്കളും വീടുകളും ലേലം വിളിച്ചു കൊടുക്കുന്ന കോടതികള്‍. പള്ളിയിലും അമ്പലങ്ങളിലും നേര്ച്ച നേര്‍ന്ന വസ്തുക്കള്‍ ലേലം വിളിച്ചു കൊടുക്കുന്ന പറമ്പുകള്‍. മത്സ്യ ചന്തയില്‍ ശബ്ദ കൊലഹങ്ങലോടെ നടക്കുന്ന മത്സ്യ ലേലങ്ങള്‍. ഇതൊക്കെ കണ്ടു വളര്‍ന്ന നമുക്ക് മനുഷ്യനെ ലേലം വിളിക്കുന്നത്‌ കാണാനും ഒരവസരം ഐ പി എല്‍ ഒരുക്കി തന്നു. ആടിനെയും പോത്തിനെയും ലേലം വിളിച്ചെടുക്കുമ്പോള്‍ അതിന്ടെ തടി മിടുക്കായിരുന്നു നോക്കിയിരുന്നതെങ്ങില്‍ ഇവിടെ ഓരോ കളിക്കാരന്റെ കളി മികവാണ് നോക്കുന്നത് എന്നത് മാത്രമാണ് വ്യത്യാസം.

ദേശീയ ടീമില്‍ കയറിപ്പറ്റാന്‍ കാത്തിരിക്കുന്ന പ്രതിഭകള്‍ക്ക് ഒരു നല്ല പ്രചോദനമാണ് ഐ. പി. എല്‍. എന്നാണ് പ്രചരണം എങ്കിലും, തന്റെ മുന്നില്‍ വന്നു കൂടുന്ന പണകൂമ്പാരത്തിനു മുന്നില്‍ തന്റെ പ്രതിഭയുടെ മഹത്ത്വം മറക്കുവാനേ ഇത് കൊണ്ടു ഉപകരിക്കുകയുള്ളൂ. ദേശീയ ടീം തരുന്ന പ്രതിഫലത്തിന്റെ പത്തു മടങ്ങ്‌ പണം ഒരൊറ്റ ടൂര്‍ണമെന്റ് കൊണ്ടു കീശയില്‍ വന്നു നിറയുമ്പോള്‍ ഏതൊരു മഹാ പ്രതിഭയും തന്റെ ദേശ സ്നേഹം മറന്നു പോവും. അത്ര വലിയ മഹാന്മാരോന്നും തന്നെ ഇന്ന് ക്രിക്കറ്റ്‌ ലോകത്ത് ഇല്ല.

ദിവസങ്ങള്‍ നീളുന്ന ടെസ്റ്റ്‌ മത്സരങ്ങളും ഒരു ദിവസം മുഴുവന്‍ വേണ്ടി വരുന്ന ഏകദിനങ്ങളും കളിച്ചു തന്റെ രാജ്യത്തിന്‌ വേണ്ടി ഒരു പാട് വിയപ്പോഴിക്കി ഴ റണ്‍സുകള്‍ വാരിക്കൂട്ടിയ ബാറ്റിംഗ് എതിഹസങ്ങല്‍ക്കോ,ബൌളിംഗ് രാജകന്മാര്കോ കിട്ടാതിരുന്ന പണ കൊയ്ത്താണ് ഇന്നലെ മുളച്ച ചുറുചുറുക്കന്‍മാര്‍ വെറും മൂന്നു മണിക്കൂര്‍ കൊണ്ടു മൈതാനത്തു നിന്നും കൊയ്തെടുക്കുന്നത്. 20 -20 എന്ന കോരിത്തരിപ്പിക്കുന്ന ക്രിക്കറ്റ്‌ വിരുന്നു തന്നെയാണ് കാണികള്‍ക്കും ഇന്ന് പ്രിയം. ലോകം എളുപ്പ വഴിയുടെ ഓരോ മേഖലകളും താണ്ടി കുതിക്കുമ്പോള്‍ ക്രിക്കറ്റ്‌ ലോകവും അതിനു കീഴടങ്ങി എന്ന് മാത്രമേ ഈ ജ്വരത്തെ വിലയിരുത്താനാവൂ. പണം കൊയ്യാന്‍ ഈ ചുരുക്ക ക്രിക്കറ്റ്‌ കൊണ്ടു പറ്റും. എങ്കില്‍, കാല ക്രമേണ ടെസ്റ്റും ഏകദിനവും നമ്മോട് വിട പറയും. ബി. സി. സി. ഐ പോലുള്ള കോടീശ്വര പ്രസ്ഥാനം ടെസ്റ്റ്‌ ഏകദിന ക്രിക്കറ്റ്‌ മത്സരങ്ങളെ സംരക്ഷിക്കുമെന്നും ക്രിക്കറ്റിന്റെ പവിത്രത കാത്തു സൂക്ഷിക്കുമെന്നും നമുക്ക് പ്രതീക്ഷിക്കാം.

No comments:

Post a Comment