സച്ചിന്‍ വിസ്മയം |
റെക്കോര്‍ഡുകളുടെ തോഴന്‍ മറ്റൊരു റെക്കോര്‍ഡില്‍ കൂടി മുത്തമിട്ടു. ക്രിക്കറ്റ് ലോകം സച്ചിന്‍ വിസ്മയത്താല്‍ മൂടപെട്ട ദിവസം സൈദ് അന്‍വര്‍ 13 വര്‍ഷം മുമ്പ് ഇന്ത്യക്കെതിരെ ചാര്‍ത്തിയ ഏകദിന ക്രിക്കറ്റിലെ ഉയര്‍ന്ന സ്കോര്‍ പഴങ്കഥയായി മാറി. സൗത്ത് ആഫ്രിക്ക സകല അടവും സച്ചിന് മുന്നില്‍ പയറ്റിയിട്ടും തന്റെ ക്രിക്കറ്റ് ദൈവം എന്ന് ലോകം വാഴ്ത്തപെട്ട സച്ചിന് ഇനി തിരിഞ്ഞു നോക്കാന്‍ ഒന്നുമില്ല. ഏകദേശം എല്ലാ റെക്കോര്‍ഡുകളും തന്റെ പേരില്‍ എഴുതപെട്ടു കഴിഞ്ഞു. പ്രായത്തിന്റെ തളര്‍ച്ച ക്രീസില്‍ എത്തിയാല്‍ മറന്നു പോകുന്ന സച്ചിന്‍ ഇനിയും ഒരുപാട് നാള്‍ പിച്ചിലെ സിംഹമായി നിലകൊള്ളാന്‍ ആവും എന്ന് നമുക്ക് കാട്ടിത്തരുന്ന ഒരു അതുല്യ ഇന്നിംഗ്സായിരുന്നു ഗ്വാളിയാര്‍ മണ്ണില്‍ നാം കണ്ടത്. ലോകത്തുള്ള ബൗളര്‍മാരെല്ലാം സച്ചിന് മുന്നില്‍ മുട്ട് മടക്കപെട്ടു കഴിഞ്ഞു. ഇനി ഒരു ബൗളിംഗ് ശക്തനും സച്ചിനെന്ന പ്രതിഭാശാലിക്ക് മുന്നില്‍ നെഞ്ചു വിരിച്ചു നടക്കാന്‍ പോലുമാവില്ല. പ്രായ ദൈര്‍ഘ്യം തന്റെ ടീമിലെ സ്ഥാനത്തിനു ഭീഷണി സൃഷ്ടിച്ചു. എങ്കിലും, വാഴ്ത്തപെട്ട ദൈവത്തെ പുറത്തിരുത്താന്‍ മാത്രം ധൈര്യമുണ്ടായില്ല സെലെക്ടര്‍മാര്‍ക്ക്, തന്റെ കളി മികവിന് പുറമേ സ്വഭാവ മഹിമ കൊണ്ടും ഏവരുടെയും ആരാധന പിടിച്ചു പറ്റിയ സച്ചിന്‍ ടീമിലെ തന്റെ ലോകത്തെ ഏറ്റവും വേഗതയോടെ ചീറി വന്ന ശുഹൈബ് അക്തറെന്ന റാവല്‍പിണ്ടി എക്സ്പ്രെസ്സിനെ തന്റെ ബാറ്റിംഗ് മികവ് കൊണ്ട് തടഞ്ഞു നിര്‍ത്തിയത് അദ്ഭുതത്തോടെ ലോകം സച്ചിനില്‍ നിന്ന് കണ്ടിരുന്നു. ക്രിക്കെറ്റ് ലോകത്ത് ഞങ്ങളെ മറികടക്കുന്ന ഒരു ശക്തി ഉദയം ചെയ്യില്ല എന്ന അഹങ്കാരത്തോടെ വിലസിയിരുന്ന ഓസ്ട്രേലിയന്‍ കങ്കാരുക്കളുടെ ഉറക്കം കെടുത്തിയ പല ഇന്നിംഗ്സുകളും സച്ചിനില്‍ നിന്ന് ദര്‍ശിക്കാനായി. അവരുടെ മുടി ചൂടാ മന്നന്‍ ഷെയ്ന്‍വോണ്‍ സച്ചിന് മുന്നില്‍ പമ്പരം പോലെ വട്ടം കറങ്ങിയ മാസ്മരിക ഷോട്ടുകള്‍ സച്ചിന്ടെ ബാറ്റില്‍ നിന്ന് പറന്നതൊന്നും ക്രിക്കറ്റ് ലോകം ഒരിക്കലും മറക്കില്ല. പലപ്പോഴും പോണ്ടിങ്ങിന്ടെ അഹങ്കാര പ്രസ്താവനകളെ ബാറ്റ് കൊണ്ട് അടിച്ചമര്‍ത്തിയ സച്ചിന്‍, ക്രൂര മുഖം കൊണ്ടും അശ്ലീല വാചക കസര്‍ത്ത് കൊണ്ടും കളിക്കളത്തില്‍ കോമാളി വേഷം കെട്ടി ലോകത്തുള്ള ഓരോ മലയാളിയുടെയും അനിഷ്ടം സമ്പാദിച്ച ശ്രീശാന്തിനെ പോലുള്ളവര്‍ക്ക് ഒരു മാതൃകാ പുരുഷനായിരുന്നു. അമ്പയറുടെ തെറ്റായ തീരുമാനത്തിന് മുന്നില്‍ വളരെ മാന്യമായി പ്രതികരിച്ച ഒരേ ഒരു കായിക താരമായിരുന്നു സച്ചിന്‍. വിവാദങ്ങളില്‍ നിന്ന് എന്നും മാറി നിന്ന മഹാനായ കായിക പ്രതിഭ. രണ്ടു പതിറ്റാണ്ടിലേറെ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു വെള്ളി നക്ഷത്രമായി തിളങ്ങി നില്‍ക്കുന്നു. സച്ചിന്‍ ഇന്ത്യക്ക് വേണ്ടി ഇനി ഓപ്പണ്‍ ചെയ്യണം എന്ന് ആദ്യമായി പ്രതികരിച്ച ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായ മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്ന തന്റെ മുന്‍ഗാമിയെ സച്ചിന്‍ എന്നും മറക്കില്ല. കാരണം തന്റെ റണ്‍ മഴയ്ക്ക് ആദ്യമായി മേഘങ്ങളെ സൃഷ്ടിച്ചത് ഓപ്പണിങ്ങിലൂടെയായിരുന്നു. അതുമല്ല 1992ലെ ഹീറോ കപ്പ് ഫൈനലില്‍ ഏവരെയും അത്ഭുതപെടുത്തി അന്നത്തെ ക്യാപ്റ്റനായ അസ്ഹര്‍ അവസാന ഓവര്‍ സച്ചിനെ ഏല്‍പിച്ച് വെസ്റ്റ് ഇന്‍ഡീസില്‍ നിന്നും വിജയം തട്ടിയെടുത്തപ്പോള്‍ സച്ചിനില്‍ ബാറ്റിംഗ് മാത്രമല്ല ഒരു ബൗളിംഗ് പ്രതിഭ കൂടി ഒളിച്ചിരിക്കുന്നു എന്ന വസ്തുത ലോകമറിഞ്ഞു. അതിനു ശേഷം പല കളികളിലും സച്ചിന്‍ ബൗളിംഗ് കൊണ്ട് താരമായി മാറി, അവിടെയും സച്ചിന്‍ അസ്ഹറിനു നന്ദി പറഞ്ഞേ തീരൂ. ഞാന്‍ വെറുമൊരു മുംബൈകാരന്‍ മാത്രം അല്ല, ഞാന്‍ ഒരു ഇന്ത്യക്കാരനാണ് അങ്ങിനെ അറിയപ്പെടാനാണ് താല്‍പ്പര്യവും എന്ന് വിളിച്ചു പറഞ്ഞതിന് വേണ്ടി പല്ല് നഷ്ടപെട്ട മുംബൈ ഭീകരന്‍ ബാല്‍താക്കറയുടെ വിമര്‍ശനത്തിനു ഇടയാവേണ്ടി വന്ന സച്ചിന്‍ അദ്ദേഹത്തിന് ഡബിള്‍ സെഞ്ചുറിയിലൂടെ ബാറ്റ് കൊണ്ട് മറുപടി കൊടുത്തതും പാക്കിസ്ഥാന്‍ താരങ്ങളെ ഐ പി എല്ലില്‍ ഉള്‍ടുത്തണമായിരുന്നു എന്ന സത്യം തുറന്നു പറഞ്ഞതിന് ഷാരൂഖാന്‍ മൈ നെയിം ഈസ് ഖാന്‍ എന്ന സൂപ്പര്‍ സിനിമയിലൂടെ താക്കറയുടെ വായ മൂടികെട്ടിയതും ഒരു പോലെ ലോകം ദര്‍ശിച്ചു. വളര്‍ന്നു വരുന്ന യുവ പ്രതിഭകള്‍ക്ക് എന്നും ഒരു മാതൃകാ പുരുഷനായി കായിക ലോകത്ത് സച്ചിന്‍ എന്നും നിറഞ്ഞു നില്‍ക്കട്ടെ എന്ന് നമുക്കാശിക്കാം. |
Wednesday, March 31, 2010
The Glories times of Sachin
Subscribe to:
Post Comments (Atom)
No comments:
Post a Comment