Saturday, April 3, 2010
Thursday, April 1, 2010
MONEY IS NOW FUNNY THING
Wednesday, March 31, 2010
Grooms for sale
The most common business, we, the people of the great nation of India are engaged in is none other than the business of 'marriage'. The dictionary defines marriage as 'the social institution under which a man and woman establish their decision to live as husband and wife by legal commitments, religious ceremonies, etc.' If this is its true meaning, marriage would never have been turned into such a 'profit-making' business. Even when the world is being sunk in the flood of global economic crisis, there is no denial of the fact that the 'demand' and 'supply' in this business are unaltered.
As human race developed, certain cultures and traditions developed too. One among them was the concept of marriage. Although the institution of marriage pre-dates reliable recorded history, many cultures have legends or religious beliefs concerning the origins of marriage. All major religions have strong views regarding marriage. Looking at the topic from an indian perspective, marriage has turned out to be nothing less than merely a contract between the spouses, and/or their parents, where the groom is sold for wallets, bags or sacks full of gold and money.
The dowry system is so deeply rooted in our culture, that sometimes one feels that there's going to be no way out - at least not for another century. Even modern, well-educated families start saving up money for their daughter's dowry as soon as she is born, so what can one expect from the uneducated masses, whose only form of education is tradition? This has been the main reason why girl children are not even allowed to be born, and are being killed inside the mother's womb. Experiences from my own encounters with incidents of dowry-related problems give crystal clear images of the painful destiny of Indian girls.
Though prohibited by law in 1961, the extraction of dowry from the bride's family, prior to marriage, still occurs. When the dowry amount is not found sufficient or is not forthcoming, the bride is often harassed, abused and her life made miserable. This abuse can escalate to the point where the husband or his family may even burn the bride. Such brutal incidents may not be shocking to the readers as they would already have come across with numerous similar cases, may be, even in their own neighbourhood. And still, the psyche of the mass has not an iota of guilt for what has been happening around.
In today's society, one who brings home basket full of currency from his wife's family and has a wife who is a 'portable jewellery shop', is one who is held in high esteem. In fact, such people don't even deserve the respect of street-beggars. Unfortunately, four among every six people in our society don't consider dowry a crime. Also,they have their lame excuses to justify themselves. It is time for such absurd and fatuous senseless people to wake up. It is high time our society realises the evils of dowry and fights against them.
The youth has a big role to play against this social menance. If they strive hard against the evil deed of dowry, a society with less exploitation and extortion against women is not far away. Let them dare to raise their voice against dowry, even if , they are going against the idea of their own parents. Let's, at least, the girls stand up and raise our voices against the people who demand cash and kind for holding our hands.
Dowry is a crime against the society. It is a crime, legally, socially and religiously. Those who support it are criminals. Are you one of them? Why still be iniquitous citizens? |
The Glories times of Sachin
സച്ചിന്‍ വിസ്മയം |
റെക്കോര്‍ഡുകളുടെ തോഴന്‍ മറ്റൊരു റെക്കോര്‍ഡില്‍ കൂടി മുത്തമിട്ടു. ക്രിക്കറ്റ് ലോകം സച്ചിന്‍ വിസ്മയത്താല്‍ മൂടപെട്ട ദിവസം സൈദ് അന്‍വര്‍ 13 വര്‍ഷം മുമ്പ് ഇന്ത്യക്കെതിരെ ചാര്‍ത്തിയ ഏകദിന ക്രിക്കറ്റിലെ ഉയര്‍ന്ന സ്കോര്‍ പഴങ്കഥയായി മാറി. സൗത്ത് ആഫ്രിക്ക സകല അടവും സച്ചിന് മുന്നില്‍ പയറ്റിയിട്ടും തന്റെ ക്രിക്കറ്റ് ദൈവം എന്ന് ലോകം വാഴ്ത്തപെട്ട സച്ചിന് ഇനി തിരിഞ്ഞു നോക്കാന്‍ ഒന്നുമില്ല. ഏകദേശം എല്ലാ റെക്കോര്‍ഡുകളും തന്റെ പേരില്‍ എഴുതപെട്ടു കഴിഞ്ഞു. പ്രായത്തിന്റെ തളര്‍ച്ച ക്രീസില്‍ എത്തിയാല്‍ മറന്നു പോകുന്ന സച്ചിന്‍ ഇനിയും ഒരുപാട് നാള്‍ പിച്ചിലെ സിംഹമായി നിലകൊള്ളാന്‍ ആവും എന്ന് നമുക്ക് കാട്ടിത്തരുന്ന ഒരു അതുല്യ ഇന്നിംഗ്സായിരുന്നു ഗ്വാളിയാര്‍ മണ്ണില്‍ നാം കണ്ടത്. ലോകത്തുള്ള ബൗളര്‍മാരെല്ലാം സച്ചിന് മുന്നില്‍ മുട്ട് മടക്കപെട്ടു കഴിഞ്ഞു. ഇനി ഒരു ബൗളിംഗ് ശക്തനും സച്ചിനെന്ന പ്രതിഭാശാലിക്ക് മുന്നില്‍ നെഞ്ചു വിരിച്ചു നടക്കാന്‍ പോലുമാവില്ല. പ്രായ ദൈര്‍ഘ്യം തന്റെ ടീമിലെ സ്ഥാനത്തിനു ഭീഷണി സൃഷ്ടിച്ചു. എങ്കിലും, വാഴ്ത്തപെട്ട ദൈവത്തെ പുറത്തിരുത്താന്‍ മാത്രം ധൈര്യമുണ്ടായില്ല സെലെക്ടര്‍മാര്‍ക്ക്, തന്റെ കളി മികവിന് പുറമേ സ്വഭാവ മഹിമ കൊണ്ടും ഏവരുടെയും ആരാധന പിടിച്ചു പറ്റിയ സച്ചിന്‍ ടീമിലെ തന്റെ ലോകത്തെ ഏറ്റവും വേഗതയോടെ ചീറി വന്ന ശുഹൈബ് അക്തറെന്ന റാവല്‍പിണ്ടി എക്സ്പ്രെസ്സിനെ തന്റെ ബാറ്റിംഗ് മികവ് കൊണ്ട് തടഞ്ഞു നിര്‍ത്തിയത് അദ്ഭുതത്തോടെ ലോകം സച്ചിനില്‍ നിന്ന് കണ്ടിരുന്നു. ക്രിക്കെറ്റ് ലോകത്ത് ഞങ്ങളെ മറികടക്കുന്ന ഒരു ശക്തി ഉദയം ചെയ്യില്ല എന്ന അഹങ്കാരത്തോടെ വിലസിയിരുന്ന ഓസ്ട്രേലിയന്‍ കങ്കാരുക്കളുടെ ഉറക്കം കെടുത്തിയ പല ഇന്നിംഗ്സുകളും സച്ചിനില്‍ നിന്ന് ദര്‍ശിക്കാനായി. അവരുടെ മുടി ചൂടാ മന്നന്‍ ഷെയ്ന്‍വോണ്‍ സച്ചിന് മുന്നില്‍ പമ്പരം പോലെ വട്ടം കറങ്ങിയ മാസ്മരിക ഷോട്ടുകള്‍ സച്ചിന്ടെ ബാറ്റില്‍ നിന്ന് പറന്നതൊന്നും ക്രിക്കറ്റ് ലോകം ഒരിക്കലും മറക്കില്ല. പലപ്പോഴും പോണ്ടിങ്ങിന്ടെ അഹങ്കാര പ്രസ്താവനകളെ ബാറ്റ് കൊണ്ട് അടിച്ചമര്‍ത്തിയ സച്ചിന്‍, ക്രൂര മുഖം കൊണ്ടും അശ്ലീല വാചക കസര്‍ത്ത് കൊണ്ടും കളിക്കളത്തില്‍ കോമാളി വേഷം കെട്ടി ലോകത്തുള്ള ഓരോ മലയാളിയുടെയും അനിഷ്ടം സമ്പാദിച്ച ശ്രീശാന്തിനെ പോലുള്ളവര്‍ക്ക് ഒരു മാതൃകാ പുരുഷനായിരുന്നു. അമ്പയറുടെ തെറ്റായ തീരുമാനത്തിന് മുന്നില്‍ വളരെ മാന്യമായി പ്രതികരിച്ച ഒരേ ഒരു കായിക താരമായിരുന്നു സച്ചിന്‍. വിവാദങ്ങളില്‍ നിന്ന് എന്നും മാറി നിന്ന മഹാനായ കായിക പ്രതിഭ. രണ്ടു പതിറ്റാണ്ടിലേറെ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു വെള്ളി നക്ഷത്രമായി തിളങ്ങി നില്‍ക്കുന്നു. സച്ചിന്‍ ഇന്ത്യക്ക് വേണ്ടി ഇനി ഓപ്പണ്‍ ചെയ്യണം എന്ന് ആദ്യമായി പ്രതികരിച്ച ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായ മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്ന തന്റെ മുന്‍ഗാമിയെ സച്ചിന്‍ എന്നും മറക്കില്ല. കാരണം തന്റെ റണ്‍ മഴയ്ക്ക് ആദ്യമായി മേഘങ്ങളെ സൃഷ്ടിച്ചത് ഓപ്പണിങ്ങിലൂടെയായിരുന്നു. അതുമല്ല 1992ലെ ഹീറോ കപ്പ് ഫൈനലില്‍ ഏവരെയും അത്ഭുതപെടുത്തി അന്നത്തെ ക്യാപ്റ്റനായ അസ്ഹര്‍ അവസാന ഓവര്‍ സച്ചിനെ ഏല്‍പിച്ച് വെസ്റ്റ് ഇന്‍ഡീസില്‍ നിന്നും വിജയം തട്ടിയെടുത്തപ്പോള്‍ സച്ചിനില്‍ ബാറ്റിംഗ് മാത്രമല്ല ഒരു ബൗളിംഗ് പ്രതിഭ കൂടി ഒളിച്ചിരിക്കുന്നു എന്ന വസ്തുത ലോകമറിഞ്ഞു. അതിനു ശേഷം പല കളികളിലും സച്ചിന്‍ ബൗളിംഗ് കൊണ്ട് താരമായി മാറി, അവിടെയും സച്ചിന്‍ അസ്ഹറിനു നന്ദി പറഞ്ഞേ തീരൂ. ഞാന്‍ വെറുമൊരു മുംബൈകാരന്‍ മാത്രം അല്ല, ഞാന്‍ ഒരു ഇന്ത്യക്കാരനാണ് അങ്ങിനെ അറിയപ്പെടാനാണ് താല്‍പ്പര്യവും എന്ന് വിളിച്ചു പറഞ്ഞതിന് വേണ്ടി പല്ല് നഷ്ടപെട്ട മുംബൈ ഭീകരന്‍ ബാല്‍താക്കറയുടെ വിമര്‍ശനത്തിനു ഇടയാവേണ്ടി വന്ന സച്ചിന്‍ അദ്ദേഹത്തിന് ഡബിള്‍ സെഞ്ചുറിയിലൂടെ ബാറ്റ് കൊണ്ട് മറുപടി കൊടുത്തതും പാക്കിസ്ഥാന്‍ താരങ്ങളെ ഐ പി എല്ലില്‍ ഉള്‍ടുത്തണമായിരുന്നു എന്ന സത്യം തുറന്നു പറഞ്ഞതിന് ഷാരൂഖാന്‍ മൈ നെയിം ഈസ് ഖാന്‍ എന്ന സൂപ്പര്‍ സിനിമയിലൂടെ താക്കറയുടെ വായ മൂടികെട്ടിയതും ഒരു പോലെ ലോകം ദര്‍ശിച്ചു. വളര്‍ന്നു വരുന്ന യുവ പ്രതിഭകള്‍ക്ക് എന്നും ഒരു മാതൃകാ പുരുഷനായി കായിക ലോകത്ത് സച്ചിന്‍ എന്നും നിറഞ്ഞു നില്‍ക്കട്ടെ എന്ന് നമുക്കാശിക്കാം. |
Money will fly over the eagle
കോടി മോഡി ക്രിക്കറ്റ് |
പണത്തിനു മീതെ പരുന്തും പറക്കില്ല എന്ന ചൊല്ല് ഇന്ന് അസ്ഥാനത്തായിരിക്കുന്നു, ക്രിക്കറ്റ് എന്ന മാന്യരുടെ കളി ഇന്ന് പണത്തിനു മീതെ പറ പറക്കുന്നു. പാശ്ചാത്യ മണ്ണില്‍ മുളച്ച ക്രിക്കറ്റ് വേരുകള്‍ ഇന്ന് ഇന്ത്യയില്‍ വളര്‍ന്നു പന്തലിച്ചു പൂത്തു നിറഞ്ഞു കിടക്കുന്നു. ലളിത് മോഡി എന്ന കൂര്‍ത്ത ബുദ്ധി അതിനു പിന്നില്‍ നെഞ്ചു വിരിച്ചു നടക്കുന്നു, ലോകത്തെ ഏറ്റവും വലിയ ആസ്തിയുള്ള ബി.സി.സി.ഐ കണ്ടു പിടിച്ച ഐ.പി.എല്‍ എന്ന ക്രിക്കറ്റ് കൊയ്ത്തില്‍ പിരിഞ്ഞു കിട്ടുന്ന കോടികള്‍ക് അറ്റമില്ല. ടീം വില്പനയിലൂടെ സമ്പാദിക്കുന്ന കോടികള്‍ കണ്ടു ലോകം ഉറ്റു നോക്കുകയാണ്. സാമ്പത്തിക മാന്ദ്യത്തല്‍ വീര്‍പുമുട്ടുന്ന അന്തരീക്ഷത്തിലും കോടികള്‍ കൊണ്ട് അമ്മാനമാടുന്ന ലളിത് മോഡിയെയും കൂട്ടരെയും ഓര്‍ത്ത് മൂക്കത്ത് വിരല്‍ വെക്കാത്തവര്‍ ചുരുക്കം, ബൌണ്ടറികളും സിക്സറുകളും മൈതാനത്തു പറക്കുന്നതിന് മുമ്പ് മൈതാന പുറത്തു പറക്കുന്ന നോട്ടു കേട്ടുകെട്ടുകളുടെ എണ്ണം ബി. സി. സി. ഐ യുടെ സ്കോര്‍ ബോര്‍ഡില്‍ നിറയുമ്പോള്‍ വിലക്കയറ്റം കൊണ്ട് പൊരുതി മുട്ടുന്ന ഇന്ത്യ മഹാരജ്യത്താണോ ഇതൊക്കെ നടക്കുന്നത്. ദാഹത്തിനോ വിശപ്പിനോ വിലകല്‍പിക്കാതെ പൊരിഞ്ഞ വെയിലില്‍ കാത്തു നിന്ന് തങ്ങളുടെ ഇഷ്ട താരങ്ങളുടെ സിക്സറുകള്‍ കണ്ടു നൃത്തം ചവിട്ടാനും ബൌണ്ടറികള്‍ കണ്ട് ആര്‍ത്തു വിളിക്കാനും വിക്കറ്റുകള്‍ കൊയ്തെടുക്കുന്ന ബൌളര്‍മാരുടെ പേര് വിളിച്ചു കൂവാനും വേണ്ടി മൈതാനത്ത് വന്നു നിറയുന്ന പതിനായിരങ്ങളുടെ ചില്ലി കാശൊന്നും ഇനി ലളിത് മോഡിക്കും കൂട്ടര്‍ക്കും ഒരു വിഷയമല്ല. ബാറ്റു പിടിക്കാന്‍ പോലുമറിയാത്ത കള്ള് രാജക്കമാരും, ബോളിവുഡ് സുല്‍ത്താന്മാരും, അംബാനി ധനികന്മാരും ഇന്ന് ക്രിക്കറ്റിന്റെ പിറകെ പണം വാരിയെറിയാന്‍ മത്സരിക്കുമ്പോള്‍ മോഡി എന്ന മന്നനെ മുന്നില്‍ നിര്‍ത്തി ബി. സി. സി. ഐ തെരഞ്ഞെടുത്ത കോടി മോഡി ക്രിക്കറ്റ് എത്രത്തോളം വിജയം കണ്ടു എന്ന് കഴിഞ്ഞ രണ്ടു ടൂര്‍ണമെന്റുകള്‍ നമുക്ക് കാട്ടി തന്നു. കോടികളുടെ എണ്ണത്തില്‍ പൂജ്യം ഒറ്റ ദിവസം കൊണ്ട് കൂട്ടാനും കുറയ്ക്കാനും ലളിത് മോഡിക്കുള്ള മികവ് ഈയിടെ നാം കണ്ടു. മറ്റെല്ലാ ബിസിനസ് മേഖലയെക്കാളും ഐ. പി. എല്‍ കൊള്ളാം എന്ന് കരുതി ഒരങ്കത്തിനോരുങ്ങിയ മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും സംവിധായക ചക്രവര്‍ത്തി പ്രിയദര്‍ശനും ലളിത് മോഡി നിരത്തിയ കോടികളുടെ പൂജ്യം കണ്ടു വിരണ്ടതും പിറ്റേദിവസം ഒരു പൂജ്യം എടുത്തു കളഞ്ഞു മോഡി വീണ്ടും താരമായതും വീണ്ടും പ്രിയനും ലാലും വീണ്ടും അങ്കത്തിനു തയ്യാറായതും ഒക്കെ കൂട്ടി വായികുമ്പോള്‍ നമ്മുടെ രാജ്യത്ത് നടമാടുന്ന പണച്ചാക്ക് കൊണ്ടുള്ള കളി തമാശ കണ്ടു ലോകമൊട്ടാകെ അന്തംവിട്ട് പോകുന്നു. സ്വന്തം രാജ്യത്തിന് വേണ്ടി വിയര്‍പ്പൊഴുക്കി കളിക്കണമെന്ന ആവശ്യമൊന്നും ഇനി ഇന്ത്യയില്‍ വളരുന്ന ക്രിക്കറ്റ് ശിശുക്കള്‍ക്കില്ല. കാരണം വളര്‍ന്നു വരുന്ന പ്രതിഭകളെ പണം വാരിയെറിഞ്ഞു ചാക്കിട്ടു പിടിക്കാന്‍ കോടീശ്വര കമ്പനികള്‍ കാത്തിരിക്കുന്നു. ലോകോത്തര താരങ്ങളുടെ കൂടെ കളിക്കാനുള്ള അവസരവും കുഗ്രാമങ്ങളില്‍ ജനിച്ചു വളര്‍ന്ന കളി മിടുക്കന്മാര്ക് കിട്ടുന്നു. പിടിച്ചെടുത്ത സ്വത്തുക്കളും വീടുകളും ലേലം വിളിച്ചു കൊടുക്കുന്ന കോടതികള്‍. പള്ളിയിലും അമ്പലങ്ങളിലും നേര്ച്ച നേര്‍ന്ന വസ്തുക്കള്‍ ലേലം വിളിച്ചു കൊടുക്കുന്ന പറമ്പുകള്‍. മത്സ്യ ചന്തയില്‍ ശബ്ദ കൊലഹങ്ങലോടെ നടക്കുന്ന മത്സ്യ ലേലങ്ങള്‍. ഇതൊക്കെ കണ്ടു വളര്‍ന്ന നമുക്ക് മനുഷ്യനെ ലേലം വിളിക്കുന്നത് കാണാനും ഒരവസരം ഐ പി എല്‍ ഒരുക്കി തന്നു. ആടിനെയും പോത്തിനെയും ലേലം വിളിച്ചെടുക്കുമ്പോള്‍ അതിന്ടെ തടി മിടുക്കായിരുന്നു നോക്കിയിരുന്നതെങ്ങില്‍ ഇവിടെ ഓരോ കളിക്കാരന്റെ കളി മികവാണ് നോക്കുന്നത് എന്നത് മാത്രമാണ് വ്യത്യാസം. ദേശീയ ടീമില്‍ കയറിപ്പറ്റാന്‍ കാത്തിരിക്കുന്ന പ്രതിഭകള്‍ക്ക് ഒരു നല്ല പ്രചോദനമാണ് ഐ. പി. എല്‍. എന്നാണ് പ്രചരണം എങ്കിലും, തന്റെ മുന്നില്‍ വന്നു കൂടുന്ന പണകൂമ്പാരത്തിനു മുന്നില്‍ തന്റെ പ്രതിഭയുടെ മഹത്ത്വം മറക്കുവാനേ ഇത് കൊണ്ടു ഉപകരിക്കുകയുള്ളൂ. ദേശീയ ടീം തരുന്ന പ്രതിഫലത്തിന്റെ പത്തു മടങ്ങ് പണം ഒരൊറ്റ ടൂര്‍ണമെന്റ് കൊണ്ടു കീശയില്‍ വന്നു നിറയുമ്പോള്‍ ഏതൊരു മഹാ പ്രതിഭയും തന്റെ ദേശ സ്നേഹം മറന്നു പോവും. അത്ര വലിയ മഹാന്മാരോന്നും തന്നെ ഇന്ന് ക്രിക്കറ്റ് ലോകത്ത് ഇല്ല. ദിവസങ്ങള്‍ നീളുന്ന ടെസ്റ്റ് മത്സരങ്ങളും ഒരു ദിവസം മുഴുവന്‍ വേണ്ടി വരുന്ന ഏകദിനങ്ങളും കളിച്ചു തന്റെ രാജ്യത്തിന് വേണ്ടി ഒരു പാട് വിയപ്പോഴിക്കി ഴ റണ്‍സുകള്‍ വാരിക്കൂട്ടിയ ബാറ്റിംഗ് എതിഹസങ്ങല്‍ക്കോ,ബൌളിംഗ് രാജകന്മാര്കോ കിട്ടാതിരുന്ന പണ കൊയ്ത്താണ് ഇന്നലെ മുളച്ച ചുറുചുറുക്കന്‍മാര്‍ വെറും മൂന്നു മണിക്കൂര്‍ കൊണ്ടു മൈതാനത്തു നിന്നും കൊയ്തെടുക്കുന്നത്. 20 -20 എന്ന കോരിത്തരിപ്പിക്കുന്ന ക്രിക്കറ്റ് വിരുന്നു തന്നെയാണ് കാണികള്‍ക്കും ഇന്ന് പ്രിയം. ലോകം എളുപ്പ വഴിയുടെ ഓരോ മേഖലകളും താണ്ടി കുതിക്കുമ്പോള്‍ ക്രിക്കറ്റ് ലോകവും അതിനു കീഴടങ്ങി എന്ന് മാത്രമേ ഈ ജ്വരത്തെ വിലയിരുത്താനാവൂ. പണം കൊയ്യാന്‍ ഈ ചുരുക്ക ക്രിക്കറ്റ് കൊണ്ടു പറ്റും. എങ്കില്‍, കാല ക്രമേണ ടെസ്റ്റും ഏകദിനവും നമ്മോട് വിട പറയും. ബി. സി. സി. ഐ പോലുള്ള കോടീശ്വര പ്രസ്ഥാനം ടെസ്റ്റ് ഏകദിന ക്രിക്കറ്റ് മത്സരങ്ങളെ സംരക്ഷിക്കുമെന്നും ക്രിക്കറ്റിന്റെ പവിത്രത കാത്തു സൂക്ഷിക്കുമെന്നും നമുക്ക് പ്രതീക്ഷിക്കാം.
|
The Prophet Muhammed (p.b.o.h) the Great leader in the world
ലോക ഗുരുവായ മുഹമ്മദ് നബിയുടെ(സ്വ) ജന്മദിനത്തിന് സാന്നിധ്യം നല്‍കിയത് കൊണ്ടാണ് വിശുദ്ധ റബീഉല്‍ അവ്വല്‍ വിശ്വാസികളില്‍ ആവേശമുയരുന്നത്. എങ്ങനെ സന്തോഷിക്കാതിരിക്കും....?
സൗന്ദര്യം, സൗരഭ്യം, പ്രസന്നത, പ്രതിഭാശക്തി, സദാചാരം, സല്‍സ്വഭാവം, സഹനം, സഹിഷ്‌ണുത, വിശാല മനസ്‌കത, വിശാല വീക്ഷണം, ദീര്‍ഘ ദര്‍ശനം, കാരുണ്യം, മഹാമനസ്‌കത, ധൈര്യം, സ്ഥൈര്യം, സാഹസികത, ഭരണം, നേതൃത്വം, സ്വാധീനം, നയതന്ത്രം, നീതിന്യായം, യുദ്ധപാടവം, സൈന്യാധിപത്യം, അധ്യാപനം, സംസ്‌കരണം, സമുദ്ധാരണം, പ്രസംഗം, ഉപദേശം, ശിക്ഷണം, സ്ഥിരോത്സാഹം, ആത്മാര്‍ഥത, പ്രവര്‍ത്തനം, സേവനം, സംഘാടനം, ആദിയായ എല്ലാ മഹദ് ഗുണങ്ങളിലും അക്ഷരാര്‍ഥത്തില്‍ അതുല്യമായ ഒരു മഹാവ്യക്തിത്വത്തെ നാം ചരിത്രത്തില്‍ കാണുന്നു. അതാണു ലോകപ്രവാചകനായ മുഹമ്മദ് നബി(സ്വ).
മുഹമ്മദ് നബി(സ്വ) ഒരു മനുഷ്യനാണോ? മനുഷ്യനാണ്. മനുഷ്യനല്ലേ? മനുഷ്യനല്ല. മുഹമ്മദ് നബി(സ്വ) ഒരു നേതാവാണോ? നേതാവാണ്. നേതാവല്ലേ? നേതാവല്ല. ദാര്‍ശനികനാണോ? ദാര്‍ശനികന്‍. ദാര്‍ശനികനല്ലേ? ദാര്‍ശനികനല്ല. ഈ ചോദ്യോത്തരം ഒരു തമാശയോ? അല്ല കാര്യം തന്നെ. വിശദമായി പറയാം.
ദൈവിക നിയമ വ്യവസ്ഥിതിയായ മതം, ബുദ്ധിജീവികളായ മനുഷ്യരെ പ്രബോധിപ്പിക്കുന്നതിന് സൃഷ്‌ടാവായ അല്ലാഹു മനുഷ്യകുലത്തില്‍ നിന്ന് അതതു കാലങ്ങളില്‍ പ്രത്യേകം തിരഞ്ഞെടുത്ത് സന്ദേശവും അല്‍ഭുത സിദ്ധികളും നല്‍കി നിയോഗിക്കുന്ന ഏറ്റവും വിശുദ്ധരും പ്രഗല്‍ഭരും പ്രതിഭാധനരും ത്യാഗി വര്യന്മാരുമായ മഹാ പുരുഷന്‍മാരാണു പ്രവാചകന്‍മാര്‍. അവരില്‍ അത്യുല്‍കൃഷ്‌ടരാണു ലോക പ്രവാചകനും അന്ത്യപ്രവാചകനുമായ മുഹമ്മദ് നബി(സ്വ).
മുഹമ്മദ് നബി(സ്വ) ഒരു മനുഷ്യനാണ്. മനുഷ്യ കുലത്തില്‍ ജനിച്ചു. മനുഷ്യനായി വളര്‍ന്നു തിന്നുക, കുടിക്കുക, പരിഗ്രഹിക്കുക, സന്തത്യുല്‍പാദനം നടത്തുക ആദിയായ മാനുഷിക പ്രകൃതം പ്രകടിപ്പിച്ചു. പ്രവാചകരെല്ലാം അങ്ങനെത്തന്നെയായിരുന്നു. ഒന്നേകാല്‍ ലക്ഷത്തി ല്‍പരം വരുന്ന പ്രവാചക ശൃംഖലയില്‍ മാനുഷിക പ്രകൃതം ഇല്ലാത്ത ഒരു പ്രവാചകനും ഉണ്ടായിട്ടില്ല. എന്നാല്‍ മുഹമ്മദ് നബി(സ്വ) മറ്റു പ്രവാചകന്മാരെപ്പോലെ തന്നെ, ഇതര മനുഷ്യരില്‍ നിന്ന് എല്ലാ നിലക്കും വ്യത്യസ്‌തനാകുന്നു. പ്രവാചകന്മാരുടെ നേതാവ്, ലോക പ്രവാചകന്‍, അന്ത്യ പ്രവാചകന്‍ എന്നീ പദവികളില്‍ നിലകൊള്ളുന്നതു കൊണ്ട് ഈ അസാധാരണത്വത്തിനു മാറ്റു കൂടുന്നു. നുഷ്യ രാശിക്ക് അവരുടെ ഇഹപരക്ഷേമം ഉറപ്പു വരുത്തുന്ന വിധം എല്ലാരംഗത്തും വിദഗ്‌ധ നേതൃത്വം നല്‍കുന്ന സാക്ഷാല്‍ നേതാവാണു മുഹമ്മദ് നബി(സ്വ). ഈ നേതൃത്വം, പ്രവാചകത്വവും ദൈവ ദൗത്യവുമായതുകൊണ്ട്, കേവലം നേതൃമാനദണ്ഡം വെച്ച് അളക്കാനോ കേവല നേതാക്കളുമായി പ്രവാചകനെ തുലനം ചെയ്യാനോ പാടില്ല. അതു മിന്നാമിനുങ്ങിനെ ഒരു ജ്യോതിര്‍ ഗോളവുമായി തുലനം ചെയ്യുന്നതിലേറെ വിഡ്‌ഢിത്തമാണ്. ഏത് അളവുകോലുപയോഗിച്ച് അളന്നാലും സകല നേതാക്കളില്‍ നിന്നും വ്യത്യസ്‌തനാണു പ്രവാചകന്‍(സ്വ).
ലോകം കണ്ടതില്‍ വച്ച് ഏറ്റവും മഹത്തായ ഒരു ദര്‍ശനം മുഹമ്മദ് നബി(സ്വ) ലോകത്തിനു കാഴ്‌ച വെച്ചു. ഒരു `ദാര്‍ശനികന്‍' എന്ന് ആലങ്കാരികമായി പറയാമെങ്കിലും ഇസ്‌ലാം ഒരു ദര്‍ശന ശാസ്‌ത്രമോ മുഹമ്മദ് നബി(സ്വ) ഒരു ദാര്‍ശനികനോ അല്ല. രാ ഹുല്‍ സാംകൃത്യയന്‍, തന്റെ 'വിശ്വദര്‍ശനങ്ങള്‍' എന്ന കൃതിയില്‍ ദാര്‍ശനികനായി എണ്ണിയിട്ടുണ്ട്. ഇസ്‌ലാം തന്റെ `ദര്‍ശനം' അല്ലെന്നും ദൈവത്വം മാത്രമാണെന്നും പ്രവാചകര്‍ അടിക്കടി പറഞ്ഞുകൊണ്ടിരുന്ന കാര്യമാണ്.
മനുഷ്യന്‍ തന്റെ ജീവിതത്തിന്റെ കടിഞ്ഞാണ്‍ ഇഹപര സൗഭാഗ്യം ഉറപ്പുവരുത്താന്‍ സര്‍വ്വാത്മനാ പ്രവാചകനെ ഏല്‍പ്പിക്കണമെന്നു മതം പറയുന്നു. പ്രവാചകനെക്കുറിച്ചുള്ള വ്യക്തമായ വിവരം ഓരോ വ്യക്തിയും നേടിയിരിക്കണം. ചരിത്രാതീത കാലത്തു ജീവിച്ചു എന്നു സങ്കല്‍പ്പിക്കുന്ന ഒരു ഇതിഹാസ പുരുഷനല്ല, മറിച്ചു ചരിത്ര കാലത്തു ജീവിച്ച ഒരു ചരിത്ര പുരുഷനാണ് മുഹമ്മദ് നബി(സ്വ). വിത പുസ്‌തകം തുറന്നു വെച്ച് എല്ലാ രഹസ്യവും പരസ്യവും പഠിച്ചു റിപ്പോര്‍ട്ടു ചെയ്യാ ന്‍ അവിടുന്ന് അനുവാദം നല്‍കി. അല്ല; കല്‍പിച്ചു. . മണിയറ രഹസ്യങ്ങള്‍ മുഴുവന്‍ പഠിച്ചു റിപ്പോര്‍ട്ടു ചെയ്യാന്‍ വിവിധ പ്രായത്തിലും വ്യത്യസ്‌ത കുടുംബത്തിലും നിന്നുമുള്ള സ്‌ത്രീകളെ വിവാഹം ചെയ്‌തു. ലോക ചരിത്രത്തില്‍ ഈ വിധം ഒരു നേതാവിനെ വേറെ കാണാനൊക്കുമോ? ടുറച്ച അന്ധവിശ്വാസങ്ങളുടെ വടവൃക്ഷങ്ങള്‍ കടപുഴക്കിയെറിഞ്ഞപ്പോള്‍, എണ്ണമറ്റ സാങ്കല്‍പിക ദൈവങ്ങളുടെയും വിഗ്രഹ പ്രതിഷ്‌ഠകളുടെയും സ്ഥാനത്ത് ലോകനിയന്താവിനെ മാത്രം ആരാധിക്കുകയെന്ന ലളിത സുന്ദരമായ തൗഹീദ് പ്രബോധിപ്പിച്ചപ്പോള്‍ ശത്രുക്കളുടെ കോപം അണപൊട്ടിയൊഴുകി. ക്ഷോഭത്തിന്റെ കല്ലുജാലങ്ങള്‍ തല്ലിത്തകര്‍ക്കുന്ന ആ ശത്രുപാരാവാരത്തില്‍ തനിക്കു കയറി നില്‍ക്കാനുള്ള ഏക അഭയ കേന്ദ്രമായിരുന്ന പിതൃവ്യന്‍ പോലും തന്നെ കയ്യൊഴിയാനൊരുങ്ങിയ ഒരു ഘട്ടത്തില്‍ വലതു കൈയില്‍ സൂര്യനെയും ഇടതു കൈയില്‍ ചന്ദ്രനെയും വച്ചു തന്നാലും പ്രസ്ഥാന പ്രബോധനം നിര്‍ത്തില്ലെന്നു പ്രഖ്യാപിച്ചു. ദിഗന്തങ്ങളെ പ്രകമ്പനം കൊള്ളിച്ച ഒരു ധീരനെ, നൂറു ഖഡ്‌ഗങ്ങള്‍ ഒന്നിച്ച് തന്നെക്കൊല്ലാന്‍ വീടുവളഞ്ഞപ്പോള്‍ പോലും ശാന്ത മനസ്‌കനായി മദീനയിലേക്ക് പലായനം നടത്തി. ഹുനൈന്‍ പോര്‍ക്കളത്തില്‍ എല്ലാവരും ഒരു ഘട്ടത്തില്‍ ഓടിവന്നപ്പോള്‍ ഞാന്‍ സത്യപ്രവാചകനാണെന്നു പറഞ്ഞ് രംഗം വിടാതെ ആയുധമേന്തി ശത്രു പാളയത്തിലേക്കു മുന്നേറ്റം നടത്തിയ പ്രവാചകനെപ്പോലെ മറ്റൊരു ധീരനായ നേതാവിനെ കേള്‍ക്കാനും കാണാനും കഴിയുമോ?
ശത്രുക്കളെ അതിശയിപ്പിക്കുന്ന സത്യസന്ധതയും വിശ്വസ്‌തതയും പ്രവാചകരുടെ സവിശേഷതയായിരുന്നു. എതിരാളികള്‍ അടങ്ങാത്ത ദേഷ്യത്തോടെ, ഒടുങ്ങാത്ത വൈരാഗ്യത്തോടെ നബി(സ്വ)യെ വധിക്കാന്‍ ശ്രമം നടത്തുമ്പോഴും അവരുടെ വിലപ്പെട്ട വസ്‌തുക്കള്‍ സൂക്ഷിക്കാന്‍ അവര്‍ കത്തിരുന്ന ഏക സുരക്ഷിത കേന്ദ്രം പ്രവാചകരുടെ വീടായിരുന്നു. ശത്രുക്കള്‍ കൊല്ലാന്‍ വീടു വളഞ്ഞപ്പോള്‍ തന്റെ പിതൃവ്യപുത്രനും ശിഷ്യനുമായ അലി(റ)യോട് അവിടുന്ന് നല്‍കിയ ഏറ്റവും വലിയ ഒസ്യത്ത് ഞാന്‍ മദീനയിലേക്കു പോകുന്നുവെന്നാണ് ഈ വിലപ്പെട്ട സാധനങ്ങളെല്ലാം അതിന്റെ ഉടമസ്ഥന്‍മാര്‍ക്കു തിരിച്ചു നല്‍കിയ ശേഷമേ നീ മദീനാ പലായനം നടത്താവൂ എന്നതായിരുന്നു. ബദ്ധവൈരികള്‍ പോലും ഇത്രയധികം വിശ്വസിച്ച ഒരു സത്യസന്ധന്‍ ചരിത്രത്തില്‍ എവിടെ?
സൃഷ്‌ടാവിനോടും സൃഷ്‌ടിയോടും ഒരു പോലെ നീതി പുലര്‍ത്തണമെന്ന ഇസ്‌ലാമിക ദര്‍ശനം ഉയര്‍ത്തിപ്പിടിച്ചു പ്രവാചക പുംഗവര്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അവരുടെ ഉദരപ്രശ്‌നത്തിലൊതുക്കാതെ ആവശ്യക്കാരെ എട്ടു വകുപ്പായി തിരിച്ചു. വരുമാനത്തിന്റെ നിശ്ചിത ഭാ ഗം സക്കാത്തായി ഈ എട്ടവകാശികള്‍ക്കും നല്‍കണമെന്നു നിര്‍ബന്ധ കല്‍പന നല്‍കിയപ്പോള്‍ തനിക്കും തന്റെ കുടുംബത്തിനും സക്കാത്ത് നിഷിദ്ധമാണെന്നു പ്രഖ്യാപിച്ചു. ഇത്രയും വലിയ ഒരു നിഷ്‌കളങ്ക സേവകനെ അന്യത്ര കാണാന്‍ കഴിയുമോ? വങ്ങള്‍ക്ക് എല്ലാ അവകാശങ്ങളും നേടിക്കൊടുത്തു. സമരം ചെയ്യാതെ അപരന്റെ അവകാശം വകവെച്ചു കൊടുക്കാന്‍ സ്വയം സമുദായത്തെ സമുദ്ധരിച്ചു. നബി പ്രവചിച്ചു. ``വല്ല വ്യക്തിയും മരിക്കുമ്പോള്‍ വല്ല സമ്പാദ്യവുമുണ്ടെങ്കില്‍ അത് അവന്റെ അനന്തരാവകാശികള്‍ക്കുള്ളതാണ്. വല്ല വ്യ ക്തിയും വീട്ടാന്‍ കഴിയാത്ത കടബാധ്യതയോടെ മരിക്കാന്‍ ഇടവന്നാല്‍? ആ കടബാധ്യത എന്റേതാണ്. അതു വീട്ടേണ്ടവന്‍ ഞാനാണ്''. പല സാമുദായിക പരിഷ്‌കര്‍ത്താക്കളുടെയും ചരിത്രം നമ്മുടെ മുമ്പില്‍ ഈ വിധം പ്രഖ്യാപിച്ച ജനക്ഷേമൈകതല്‍പരനായ ഒരു പരിഷ്‌കര്‍ത്താവിനെ വേറെ ചൂണ്ടിക്കാണിക്കാമോ?
വിഗ്രഹാരാധന ലോകത്ത് കൊടികുത്തിവാഴുമ്പോള്‍, ഒരു മുസ്‌ലിം ആരാധനാലയത്തിലും, ഭവനത്തിലും ഒരൊറ്റ വിഗ്രഹവും കാണാത്ത വിധം മനുഷ്യ മനസ്സുകളെ കറകളഞ്ഞ തൗഹീദ് കൊണ്ട് സംസ്‌കരിച്ച പ്രവാചകനാണു മുഹമ്മദ് നബി(സ്വ). മസ് ബ്രൗണ്‍ പറഞ്ഞത് പോലെ: ഒരു വ്യക്തിയില്‍ നിന്ന് നമുക്ക് നേട്ടങ്ങള്‍ ലഭിക്കന്നത് ഉജ്ജ്വലമായ സ്‌നേഹ വികാരം തന്നെയാണ്. സമ്പൂര്‍ണ്ണമായ സന്തോഷവും, ആത്മാര്‍ത്ഥതയും കൊണ്ട് ലഭിക്കുന്ന ശ്രേഷ്‌ഠമായ പെരുമാറ്റം കൊണ്ടുള്ള പ്രതികരണമാണ്. നന്ദിയും വന്ദനവും. ഈ പ്രതികരണം സത്വരവും സ്വാഭാവികവുമാണ്. ഒരാള്‍ സ്‌നേഹിക്കപ്പെടാനും തദ്വാരാ നന്ദിക്കും വന്ദനത്തിനും അര്‍ഹനായിത്തീരാനുമുള്ള കാരണത്തിന്റെ ഒരു ഭൗതിക വീക്ഷണമാണു മുകളില്‍ ഉദ്ധരിച്ചത്. ഈ തലതിരിഞ്ഞ ലോകത്തിന്റെ ഗതിക്കു മാറ്റം വരുത്തി ഒരു വിശ്വോത്തര സമുദായത്തെ വാര്‍ത്തെടുക്കുക സാധ്യമായിരുന്നില്ല. പക്ഷേ, മുഹമ്മദ് മുസ്‌തഫാ(സ്വ) അല്ലാഹുവിന്റെ സഹായത്തോടെ ഇതു സാധിതമാക്കി. പ്രസിദ്ധ ഫ്രഞ്ച് സാഹിത്യകാരനായ ലാമര്‍ട്ടിന്‍ (1790-1869) നബി തിരുമേനി(സ്വ)യുടെ നിരുപമമായ വിജയത്തിനു മുമ്പില്‍ നമ്രശിരസ്‌കനാകുന്നതു കാണുക: ``ഇത്രയും മഹോന്നതമായ ഒരു ലക്ഷ്യത്തിനായി ഒരു മനുഷ്യനും ഇറങ്ങിത്തിരിച്ച ചരിത്രമില്ല. കാരണം ഈ ലക്ഷ്യം മനുഷ്യകഴിവിന്നതീതമായിരുന്നു.മനുഷ്യന്റെയും അവന്റെ സൃഷ്‌ടാവിന്റെയും ഇടയ്‌ക്കു സൃഷ്‌ടിക്കപ്പെട്ട മിഥ്യാഭിത്തികള്‍ തകര്‍ക്കുകയും മനുഷ്യനെ കൈപിടിച്ച് അവന്റെ നാഥന്റെ പടിവാതില്‍ക്കലേക്ക് ആനയിക്കുകയും ഉജ്ജ്വലവും സംശുദ്ധവുമായ ഏകദൈവ സിദ്ധാന്തം, സര്‍വ്വ വ്യാപകമായ വിഗ്രഹാരാധനയുടെയും ഭൗതിക ദൈവങ്ങളുടെയും കാര്‍മേഘാന്തരീക്ഷത്തില്‍ യാഥാര്‍ഥ്യമാക്കുകയും ചെയ്യുകയായിരുന്നു ആ പരമോന്നത ലക്ഷ്യം. (Histore de la Turquie 2/276, Islam in the world: P1516 ).
തന്റെ സന്താനങ്ങള്‍, മാതാപിതാക്കള്‍, മറ്റു ജനങ്ങള്‍ ഇവരെല്ലാവരെക്കാളും എന്നെ സ്‌നേ ഹിക്കുന്നതുവരെ ഒരാളും സത്യവിശ്വാസിയാവുകയില്ലെന്ന നബി(സ്വ)യുടെ പ്രസ്‌താവന സുപ്രസിദ്ധമാണ്. ഉമര്‍ ഫാറൂഖ്(റ) ഒരിക്കല്‍ നബി(സ്വ)യോട് ഇപ്രകാരം പറഞ്ഞു. ``അല്ലാഹുവാണെ, ഞാന്‍ അങ്ങയെ, എന്റെ ശരീരത്തിലെ ആത്മാവൊഴിച്ചുള്ള മറ്റെല്ലാ വസ്‌തുക്കളെക്കാളും പ്രിയങ്കരനാക്കുന്നു''. അപ്പോള്‍ നബി(സ്വ) പറഞ്ഞു: സ്വന്തം ആത്മാവിനെക്കാളും ഞാന്‍ തനിക്കു പ്രിയങ്കരനാകുന്നത് വരെ ഒരാളും സത്യവിശ്വാസിയാവുകയില്ല''. ഉടനെ ഉമര്‍(റ) ഇങ്ങനെ പ്രതികരിച്ചു: `അങ്ങയ്‌ക്കു വിശുദ്ധ ഗ്രന്ഥം അവതരിപ്പിച്ചവന്‍ തന്നെ സത്യം. എന്റെ ശരീരത്തിലെ ആത്മാവിനെക്കാളും അങ്ങ് എനിക്കു പ്രിയങ്കരനാണ്'. ഒരിക്കല്‍ ഒരാള്‍ നബി (സ്വ)യെ സമീപിച്ചു ചോദിച്ചു: `അന്ത്യദിനം എപ്പോഴാണ്?' `നീ അതിനായി എന്തു തയ്യാര്‍ ചെയ്‌തിട്ടുണ്ട്?' എന്നായിരുന്നു പ്രവാചകരുടെ പ്രതികരണം. അദ്ദേഹം പറഞ്ഞു: `അതിനായി ഞാന്‍ കൂടുതല്‍ നിസ്‌ക്കാരവും നോമ്പും സ്വദഖയും തയ്യാര്‍ ചെയ്‌തിട്ടില്ല. പക്ഷേ, ഞാന്‍ അല്ലാഹുവെയും റസൂലിനെയും സ്‌നേഹിക്കുന്നു'. അവിടുന്ന് പറഞ്ഞു: ``നീ സ്‌നേഹിച്ചവരോടൊപ്പം തന്നെ''. വാചക സ്‌നേഹത്തിന്റെ പ്രഥമ ലക്ഷണം അനുസരണവും അനുകരണവുമാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ``ഓ നബീ, പറയുക. നിങ്ങള്‍ അല്ലാഹുവെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ അനുഗമിക്കുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കും''.
തിരുമേനി(സ്വ) അനസുബ്‌നു മാലിക്(റ) എന്ന ശിഷ്യനു നല്‍കിയ ഒരുപദേശം കാണുക: ``കുഞ്ഞുമകനേ, നിന്റെ മനസ്സില്‍ ഒരാളോടും അസൂയയും പകയുമില്ലാതെ ഭാതത്തെയും പ്രദോഷത്തെയും അഭിമുഖീകരിക്കാന്‍ ശ്രമിക്കുക. കുഞ്ഞുമകനേ അത് എന്റെ ചര്യയില്‍ പെട്ടതാണ്. എന്റെ ചര്യ വല്ലവനും ജീവിപ്പിച്ചാല്‍ അവന്‍ എന്നെ സ്‌നേഹിച്ചു. എന്നെ ആരെങ്കിലും സ്‌നേഹിച്ചാല്‍ അവന്‍ എന്നോടൊപ്പം സ്വര്‍ഗ്ഗത്തിലായി.
പ്രവാചകനായ ഒരടിമയായിട്ടോ പ്രവാചകനായ രാജാവായിട്ടോ ജീവിക്കാനാഗ്രഹിക്കുന്നതെന്ന് അല്ലാഹു ഇഷ്‌ടമാരാഞ്ഞപ്പോള്‍ `പ്രവാചകനായ അടിമയായിട്ട്' എന്നായിരുന്നു തിരുനബി(സ്വ)യുടെ മറുപടി(ബൈഹഖി). അന്നുതൊട്ടു മരണം വരെ അവിടുന്ന് ചാരിയിരുന്നു ഭക്ഷണം കഴിച്ചിട്ടില്ല(നസാഈ). വിനയജന്യമായ ലാളിത്യത്തിന്റെ ആഴമാണിതു കാണിക്കുന്നത്. നബി(സ്വ)യുടെ ഒരു പ്രാര്‍ഥന കാണുക: അല്ലാഹുവേ, എന്നെ ദരിദ്രനായി ജീവിപ്പിക്കുകയും ദരിദ്രനായി മരിപ്പിക്കുകയും ദരിദ്രരുടെ സമൂഹത്തിലായി എന്നെ പരലോകത്ത് ഒരുമിച്ചുകൂട്ടിത്തരികയും ചെയ്യേണമേ(തുര്‍മുദി, ഇബ്‌നുമാജ). തിരുമേനിയുടെ മറ്റൊരു പ്രാര്‍ഥന: അല്ലാഹുവേ, മുഹമ്മദിന്റെ കുടുംബത്തിന്റെ ആഹാരം ഉപജീവനത്തിന്റെ അളവു മാത്രമാക്കേണമേ(ബുഖാരി). പ്രവാചകരുടെ കാലത്ത് സാധാരണമായ മുഖ്യാഹാരം ഗോതമ്പിന്റെ റൊട്ടിയായിരുന്നു. എന്നാല്‍ അത് ഇടയ്‌ക്കു വല്ലപ്പോഴും മാത്രമേ നബി(സ്വ)ക്കും കുടുംബത്തിനും കിട്ടാറുള്ളൂ. പ്രവാചകരുടെ പ്രിയപത്‌നിയായ ആഇശ(റ) പറയുന്നു: മുഹമ്മദ് നബി(സ്വ) മദീനയില്‍ വന്നതുതൊട്ട് തിരുമേനി(സ്വ) വഫാത്താകുന്നതുവരെ മൂന്നു ദിവസം തുടര്‍ച്ചയായി ഗോതമ്പു റൊട്ടി തിന്ന് പ്രവാചക കുടുംബം വിശപ്പടക്കിയിട്ടില്ല(ബുഖാരി).
നബി(സ്വ)യുടെ കിടത്തവും ഉറക്കവും ഏറ്റവും വൃത്തിയിലും ശുദ്ധിയിലും ഭക്തിയിലുമായിരുന്നുവെന്നതു പോലെത്തന്നെ വളരെ ലാളിത്യത്തിലുമായിരുന്നു. ഒരിക്കല്‍ റസൂല്‍ തിരുമേനി(സ്വ) ഒരു പായയില്‍ കിടന്നുറങ്ങി എഴുന്നേറ്റു. ആ പരുക്കന്‍ പായ അവിടുത്തെ ദേഹത്ത് പാടുകള്‍ തീര്‍ത്തിരുന്നു. അപ്പോള്‍ സ്വഹാബിമാര്‍ തിരുമേനിക്കൊരു മെത്തയുണ്ടാക്കിക്കൊടുക്കാന്‍ സമ്മതം ചോദിച്ചു. അവിടുന്നു പറഞ്ഞു: ഞാനും ദുനിയാവുമായി എന്തു സ്‌നേഹബന്ധമാണുള്ളത്? തല്‍ക്കാലം ഒരു മരത്തണലില്‍ വിശ്രമിച്ചു സ്ഥലംവിട്ട യാത്രക്കാരനെപ്പോലെ മാത്രമാണ് ഈ ദുനിയാവില്‍ എന്റെ സ്ഥാനം(തുര്‍മുദി, ഇബ്‌നുമാജ). രിക്കല്‍ വിരിപ്പില്ലാത്ത പായയില്‍ ഈന്തപ്പന നാരു നിറച്ച തുകല്‍ തലയണ വെച്ചു തിരുമേനി(സ്വ) കിടക്കുമ്പോള്‍, ദേഹത്തില്‍ പായയുടെ പാടുക് ഉമര്‍(റ) പറഞ്ഞു: `പ്രവാചകരേ, അല്ലാഹുവോടു പ്രാര്‍ഥിക്കുക. അവന്‍ അങ്ങയുടെ സമുദായത്തിനു വിശാലത നല്‍കട്ടെ. പേര്‍ഷ്യക്കാരും റോമക്കാരും അല്ലാഹുവിനെ ആരാധിക്കാത്തവരായിരിക്കെ, അവര്‍ക്കവന്‍ ഐശ്വര്യവിശാലത നല്‍കിയിട്ടുണ്ടല്ലോ'. തദവസരം തിരുമേനി(സ്വ) പറഞ്ഞു: `ഖത്ത്വാബിന്റെ മകനേ, നീ ഈ അഭിപ്രായത്തിലാണോ? അവര്‍ക്കിഹലോകവും നമുക്കു പരലോകവും ഉണ്ടാവുകയെന്നതു നീ ഇഷ്‌ടപ്പെടുന്നില്ലയോ?' (ബുഖാരി, മുസ്‌ലിം). രോമം നിറച്ച മെത്ത ഒരു അന്‍സ്വാരിപ്പെണ്ണ് തിരുമേനി(സ്വ)ക്കു ഹദ്‌യയായി? ആഇശാ ബീവി(റ)യെ ഏല്‍പിച്ചു. അതു തിരിച്ചു കൊടുക്കാനായിയിരുന്നു അവിടുത്തെ ഉത്തരവ്. വിസമ്മതം കാണിച്ചപ്പോള്‍ ആഇശ(റ)യോടു തിരിച്ചു കൊടുക്കാന്‍ ആവര്‍ത്തിച്ചു പറഞ്ഞു. എന്നിട്ടവിടുന്നു പ്രസ്‌താവിച്ചു: ആഇശാ, അല്ലാഹുവാണെ, ഞാനാഗ്രഹിച്ചിരുന്നുവെങ്കില്‍ എന്റെ കൂടെ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും പര്‍വതങ്ങള്‍ അല്ലാഹു നടത്തിയേനേ (ബൈഹഖി).
തിരുമേനി(സ്വ) വീട്ടുജോലികളില്‍ പങ്കുകൊള്ളുമായിരുന്നു. വസ്‌ത്രം വൃത്തിയാക്കും, ആടിനെ കറക്കും, ചെരിപ്പു കേടായാല്‍ സ്വയം നന്നാക്കും, ആവശ്യങ്ങള്‍ സ്വയം നിര്‍വഹിക്കും, കഴുതപ്പുറത്തു യാത്ര ചെയ്യും, കമ്പിളി വസ്‌ത്രം ധരിക്കും, അതിഥിയെ പരിചരിക്കും, കുട്ടികള്‍ക്കും സലാം പറയും, അടിമയുടെ ക്ഷണം പോലും സ്വീകരിക്കും, അടിമയുടെയോ വിധവയുടെയോ ആവശ്യ നിര്‍വഹണത്തിന് അവരുടെ കൂടെ പോകുന്നതിനു മടികാണിക്കില്ല, പുഞ്ചിരിക്കും. അധികസമയത്തും മൗനമായിരുന്നു. മൗനസമയത്തു ചിന്താമഗ്നനും. അനാവശ്യമായി സംസാരിക്കില്ല. സംസാരിച്ചാല്‍ അര്‍ഥഗര്‍ഭങ്ങളായ സംക്ഷേപവാക്കുകള്‍ മാത്രം(ദലാഇലുല്‍ ബൈഹഖി 1;194-333). രിദ്രനായി ജീവിച്ച് ദരിദ്രനായി മരിക്കാനായിരുന്നല്ലോ നബിതിരുമേനി(സ്വ)യുടെ പ്രാര്‍ഥന. അത് അല്ലാഹു നിറവേറ്റുകയും ചെയ്‌തു. അവിടുത്തെ പ്രിയപത്‌നി ആഇശ(റ) പറയുന്നു: അല്ലാഹുവിന്റെ റസൂല്‍(സ) മരിക്കുമ്പോള്‍ ദീനാറോ ദിര്‍ഹമോ ഉപേക്ഷിച്ചിട്ടില്ല; ആടിനെയോ ഒട്ടകത്തെയോ വിട്ടേച്ചു പോയിട്ടില്ല. ഒരു സമ്പത്തു കൊണ്ടും വസ്വിയ്യത്തു ചെയ്‌തിട്ടുമില്ല(മുസ്‌ലിം). സ്വന്തം പടയങ്കി 30 സ്വാഅ് യവത്തിനു പണയം വെച്ചിരിക്കെയാണ് തിരുമേനി(സ്വ) മരണപ്പെട്ടത്(ബുഖാരി). ഒരു ദിനം അബൂബര്‍ദത്ത്(റ), ആഇശ(റ) യുടെ അടുത്തു ചെന്നപ്പോള്‍ ഒരു കട്ടിയുള്ള തുണിയും കരിമ്പടവും എടുത്തു കാണിച്ചു കൊണ്ട്‌് ആഇശ(റ) അല്ലാഹുവിലാണയിട്ടു പറഞ്ഞു: അല്ലാഹുവിന്റെ റസൂല്‍(സ്വ) ഈ രണ്ടു വസ്‌ത്രങ്ങളിലായിട്ടാണു മരണപ്പെട്ടത്(ബുഖാരി).
നബി (സ്വ) മക്കയില്‍ നിന്ന്, വിശുദ്ധ ഹറമില്‍ നിന്ന്, കഅ്‌ബയുടെ ചാരത്തു നിന്ന്, പലായനം ചെയ്യാന്‍ നിര്‍ബന്ധിതനായപ്പോള്‍ തിരുമേനി (സ്വ) മനം നൊന്തു ചെയ്‌ത പ്രാര്‍ത്ഥന നോക്കൂ: `അല്ലാഹുവേ, എനിക്കു ഏറ്റം ഇഷ്‌ടപ്പെട്ട ഒരു നാട്ടില്‍ നിന്ന് എന്നെ നീ പുറപ്പെടീച്ചതുപോലെ നിനക്കേറ്റം ഇഷ്‌ടപ്പെട്ട ഒരു നാട്ടില്‍ എന്നെ അധിവസിപ്പിക്കേണമേ' (ഹാകിം) രുനബി (സ്വ) യുടെ മറ്റൊരു പ്രസ്‌താവന കൂടി കാണുക: `നിങ്ങളില്‍ ആര്‍ക്കെങ്കിലും മദീനയില്‍ മരിക്കാന്‍ സൗകര്യപ്പെടുമെങ്കില്‍ അവന്‍ അവിടെ മരിക്കട്ടെ. ഞാന്‍ മദീനയില്‍ മരിക്കുന്നവനു ശിപാര്‍ശകനായിരിക്കും' (തുര്‍മുദി). മദീനാ മുനവ്വറയുടെ ഔല്‍കൃഷ്‌ട്യം വിവരിക്കുന്ന പരശ്ശതം തെളിവുകളില്‍ ഒന്നു രണ്ടെണ്ണം മാത്രമാണിത്. ``എന്റെ വീട്ടിന്റെയും മിമ്പറിന്റെയും ഇടയ്‌ക്കുള്ള സ്ഥലം സ്വര്‍ഗ്ഗത്തിലെ ഉദ്യാനങ്ങളില്‍ നിന്നുള്ള ഒരു ഉദ്യാന (റൗള) മാണ്; എന്റെ മിമ്പര്‍ എന്റെ ഹൗളിനു സമീപത്തും.'' (ബുഖാരി, മുസ്‌ലിം) ഈ സ്ഥലത്ത് ആരാധനയ്‌ക്കും പ്രാര്‍ഥനയ്‌ക്കും അത്യധികമായ കൂലിയും പ്രാധാന്യവുമുള്ളതുകൊണ്ട് അവിടെ പ്രവേശിച്ചു സൗഭാഗ്യം കൈവരിക്കുവാന്‍ ആയിരങ്ങള്‍ മത്സരിച്ചുകൊണ്ടേയിരിക്കുന്നു.
സഹ പ്രവര്‍ത്തകരോടൊപ്പം മണലാരണ്യത്തിലൂടെ ചുട്ടു തിളയ്‌ക്കുന്ന വെയിലത്ത് ഊഴം വെച്ചു ന ടന്ന സംഭവം കാണുക. ഹി: 2-ാം വര്‍ഷം പ്രവാചകരും 313 സഹപ്രവര്‍ത്തകരും ബദ്‌റിലേക്കു നീങ്ങുകയാണ്. അവര്‍ക്കെല്ലാം കൂടി രണ്ടു കുതിരയും 70 ഒട്ടകവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു കുതിര സൈന്യത്തിന്റെ വലതു പാര്‍ശ്വനായകനായ സുബൈറുബിന്‍ അവ്വാമി(റ)ന്റെതും മറ്റൊരു കുതിര ഇടതു പാര്‍ശ്വനായകനായ മിഖ്‌ദാദുബിന്‍ അസ്‌വദി(റ)ന്റെതുമായിരുന്നു. അബൂബക്‌ര്‍, ഉമര്‍, അബ്ദുറഹ്‌മാനുബ്‌നു ഔഫ് (റ.ഹും) എന്നിവര്‍ ഒരു ഒട്ടകത്തെ ഊഴം വെച്ചപ്പോള്‍ നബിതിരുമേനി(സ്വ)യും അലി, മര്‍സിദ്(റ.ഹും) എന്നിവരും കൂടി ഒരു ഒട്ടകത്തെ ഊഴം വെക്കുകയായിരുന്നു. പ്രവാചകന്‍(സ്വ) താഴെയിറങ്ങി നടക്കവേ സന്ദര്‍ഭം വന്നപ്പോള്‍ കൂട്ടുകാര്‍ പറഞ്ഞു: അങ്ങേക്കുവേണ്ടി ഞങ്ങള്‍ നടക്കാം. പക്ഷേ, തിരുമേനി(സ്വ) സമ്മതിച്ചില്ല. അവിടുന്ന് പറഞ്ഞു: ``നിങ്ങള്‍ എന്നേക്കാള്‍ ശക്തരല്ല. അല്ലാഹുവിന്റെ പ്രതിഫലത്തിലേക്ക് നിങ്ങളേക്കാള്‍ ഞാന്‍ ആവശ്യം കുറഞ്ഞവനുമല്ല''(ദലാഇലുല്‍ ബൈഹഖി 3/39).
സഹപ്രവര്‍ത്തകരോടൊപ്പം കല്ലു കടത്തിയ സംഭവം കാണുക: നബി(സ്വ) ഹിജ്‌റ ചെയ്‌ത് മക്കയില്‍ നിന്നു മദീനയിലെത്തിയപ്പോള്‍ നിര്‍വ്വഹിച്ച പ്രഥമ പ്രവര്‍ത്തനം മസ്‌ജിദുന്നബവിയുടെ നിര്‍മ്മാണമായിരുന്നു. മദീനയുടെ ഹൃദയ ഭാഗത്ത് ഹിജ്‌റ 1-ാം വര്‍ഷം റബീഉല്‍ അവ്വലില്‍ തന്നെ അതിന്റെ ശിലാസ്ഥാപനം നടത്തി. അവിടുത്തെ തൃക്കരം കൊണ്ടു പ്രഥമ ശില വെച്ചു. 2,3,4 എന്നീ ശിലകള്‍ യഥാക്രമം അബൂബക്‌ര്‍, ഉമര്‍, ഉസ്‌മാന്‍(റ.ഹും) എന്നിവരും വെച്ചു. പള്ളിയുടെ നിര്‍മ്മാണത്തില്‍ മുസ്‌ലിംകളെല്ലാം സഹകരിച്ചു. അവരുടെ അഭിവന്ദ്യ നേതാവായ പ്രവാചകരും മണ്ണും ഇഷ്‌ടികയും കല്ലും വഹിക്കുന്നതില്‍ അവരോടൊപ്പം പങ്കുചേര്‍ന്നു. തിരുമേനി(സ്വ) ഒരു ഇഷ്‌ടിക വഹിച്ചു കൊണ്ടു പോകുന്നതു കണ്ടു ഒരാള്‍ പറഞ്ഞു: `പ്രവാചകരേ, അത് ഇങ്ങോട്ടു തന്നേക്കൂ', അപ്പോള്‍ തിരുമേനി(സ്വ)യുടെ മറുപടി ഇപ്രകാരമായിരുന്നു: `താങ്കള്‍ പോയി മറ്റൊരു ഇഷ്‌ടികയെടുക്കുക, താങ്കള്‍ അല്ലാഹുവിന്റെ അനുഗ്രഹത്തിലേക്ക് എന്നേക്കാള്‍ ആവശ്യക്കാരനല്ല'(വഫാഉല്‍ വഫാ 1/333).
സഹ പ്രവര്‍ത്തകരോടൊപ്പം കിടങ്ങു കുഴിച്ച സംഭവവും കൂടി നമുക്കു വായിക്കാം: ഹിജ്‌റ 5-ാം വര്‍ഷം ഖുറൈശ്, ഗത്വ്‌ഫാന്‍ തുടങ്ങിയ ശത്രു സഞ്ചയങ്ങള്‍ മുസ്‌ലിംകളെ മദീനയില്‍ കടന്നാക്രമണം നടത്താന്‍ ഒരുങ്ങിയപ്പോള്‍ അവരെ പ്രതിരോധിക്കുവാനായി മദീനയുടെ വടക്കു വശത്ത് സുദീര്‍ഘവും അഗാധവുമായ കിടങ്ങു കുഴിക്കുവാന്‍ തിരുമേനി(സ്വ) മുസ്‌ലിങ്ങളോട് ആഹ്വാനം ചെയ്‌തു. ശത്രുക്കള്‍ എത്തിച്ചേരും മുമ്പ് സത്വരമായി പൂര്‍ത്തീകരിക്കേണ്ട ഒരു നടപടിയായിരുന്നു അത്. കിടങ്ങിനു പ്ലാന്‍ തയ്യാര്‍ ചെയ്‌തു. പത്തു പേര്‍ 40 മുഴം വീതം കുഴിയെടുക്കാന്‍ ജോലി നിര്‍ണ്ണയിച്ചു കൊടുത്തു. മഹാനായ പ്രവാചകരും അവിടുത്തെ തൃക്കരം കൊണ്ടു ജോലി ചെയ്‌ത് സഹപ്രവര്‍ത്തകരോടു സഹകരിച്ചു. ചിലപ്പോള്‍ ജോലി ചെയ്‌തു തിരുമേനി(സ്വ) ക്ഷീണിക്കുമായിരുന്നു. അപ്പോള്‍ അല്‍പ സമയമിരുന്ന് വിശ്രമിച്ചു വീണ്ടും ജോലി തുടരും. സഹപ്രവര്‍ത്തകരായ അനുയായികള്‍ പറഞ്ഞുകൊണ്ടേയിരുന്നു: ``പ്രവാചകരേ അങ്ങയുടെ വിഹിതം ജോലി അങ്ങേയ്‌ക്കു വേണ്ടി ഞങ്ങള്‍ ചെയ്‌തു കൊള്ളാം'. `അല്ലാഹുവിന്റെ പ്രതിഫലത്തില്‍ നിങ്ങളോടു പങ്കുചേരാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു' എന്നായിരുന്നു തിരുമേനി(സ്വ)യുടെ പ്രതിവചനം (വഫാഉല്‍ വഫ 4/1206).
ഹിജ്‌റ 8-ാം വര്‍ഷം ഹുനൈന്‍ യുദ്ധം കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ മക്കയുടെ സമീപം ജിഅ്‌റാനത്ത് എന്ന സ്ഥലത്ത് ഒരാള്‍ തിരുമേനിയെ സമീപിച്ചു. ബിലാലിന്റെ വശം കൊടുത്തേല്‍പ്പിച്ച വെള്ളിയെടുത്തു തിരുമേനി ജനങ്ങള്‍ക്കു വിതരണം ചെയ്‌തു കൊണ്ടിരിക്കുമ്പോള്‍ അയാള്‍ പറഞ്ഞു: `ഓ മുഹമ്മദ് നീതി പുലര്‍ത്തുക!' അപ്പോള്‍ നബി(സ്വ) പറഞ്ഞു: `കഷ്‌ടം ഞാന്‍ നീതി പുലര്‍ത്തിയില്ലെങ്കില്‍ ആരാണു നീതി പുലര്‍ത്തുക, ഞാന്‍ നീതി പുലര്‍ത്തുന്നില്ലെങ്കില്‍ നീ നൈരാശ്യം പിണഞ്ഞവനും നഷ്‌ട ബാധിതനും തന്നെ'. തദവസരം ഉമര്‍(റ) അയാളെ വധിക്കാന്‍ അനുവാദം ചോദിച്ചു: `പ്രവാചകരേ എന്നെ വിടൂ. ഈ കപടനെ ഞാന്‍ വധിക്കട്ടെ'. ഉമര്‍(റ)ന്റെ വൈകാരികമായ ഈ നിലപാടിനോടു വിവേകപൂര്‍വ്വം പ്രവാചകര്‍ പ്രതികരിച്ചു: `എന്റെ കൂട്ടുകാരെ ഞാന്‍ തന്നെ വധിക്കുന്നു എന്നു ജനങ്ങള്‍ സംസാരിക്കാന്‍ ഇടവരുന്നതില്‍ നിന്ന് അല്ലാഹുവില്‍ അഭയം'(മുസ്‌ലിം1063).
ഒരു പ്രസ്ഥാനവുമായി രംഗത്തു വന്നു. ഒരനുയായി പോലുമില്ലാത്ത സാഹചര്യത്തില്‍ പ്ര ബോധനം തുടങ്ങി. അടിയും ഇടിയും കല്ലേറും പരിഹാസവും ബഹിഷ്‌ക്കരണവും വധഭീഷണിയും കൊണ്ടു സകലരും അലോസരപ്പെടുത്തി. ദിവസങ്ങളും മാസങ്ങളുമല്ല അനേക വര്‍ഷങ്ങള്‍ ത്യാഗത്തിന്റെ തീച്ചൂളയില്‍ കഴിയേണ്ടി വന്നു. നാടുവിടേണ്ടി വന്നു. ആയുധമേന്തേി വന്നു. രക്തം കൊടുക്കേണ്ടി വന്നു. എന്നിട്ടും തളരാതെ നിതാന്ത പ്രവര്‍ത്തനത്തിലൂടെ ജീവിത കാലത്തു തന്റെ വിരല്‍ തുമ്പില്‍ ചലിക്കുന്ന ഏറ്റവും അച്ചടക്കമുള്ള ലക്ഷങ്ങള്‍ വരുന്ന ഒരു വലിയ മാതൃകാ സമൂഹത്തെ വാര്‍ത്തെടുക്കുകയും, ഒരു മാതൃകാ ഭരണകൂടം കാഴ്‌ചവെക്കുകയും ഇസ്‌ലാമിന്റെ സിവില്‍ ക്രിമിനല്‍ നിയമങ്ങള്‍ പ്രയോഗവല്‍ക്കരിക്കുകയും, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിത കാലത്തു തന്നെ തന്റെ സന്ദേശത്തി ന്റെ ശബ്‌ദം എത്തിക്കുകയും ചെയ്‌തു. പ്രസ്ഥാന പ്രബോധന രംഗത്ത് ഇത്രയും വിജയം വരിച്ച ഒരു ജേതാവ് എവിടെ?
Unbelievable Death of C.M Usthad
ചെമ്പരിക്ക ഖാസിയുടെ ദുരൂഹ മരണവും സംശയങ്ങളും - 3 |
നടക്കാന്‍ സാധ്യമായിരുന്നുവെന്ന് പോലീസ്
ഖാസി സി.എം അബ്ദുല്ല മൗലവിയ്ക്ക് നടക്കാന്‍ സാധ്യമായിരുന്നുവെന്ന് പോലീസ് റിപ്പോര്‍ട്ട്. ചെമ്പരിക്ക-മംഗലാപുരം ഖാസി സി.എം.അബ്ദുല്ല മൗലവിയുടെ മരണം അബദ്ധത്തില്‍ സംഭവിച്ച അപകടമരണമാണെന്ന നിഗമനത്തിലാണ് ലോക്കല്‍ പോലീസ് എത്തിച്ചേര്‍ന്നിരിക്കുന്നത്. ഖാസി എന്തിനാണ് ചെമ്പരിക്ക കടുക്ക കല്ലിലേക്ക് പോയതെന്നും മറ്റുമുള്ള കാര്യങ്ങള്‍ കൂട്ടിയോജിപ്പിച്ചുകൊണ്ടാണ് ഈ നിഗമനത്തിലെത്തിച്ചേര്‍ന്നതെന്നാണ് അന്വേഷണ സംഘത്തില്‍പ്പെട്ടവര്‍ വെളിപ്പെടുത്തുന്നത്.
|